Advertisement

കോൺഗ്രസിന് സംഘപരിവാർ ശൈലി; വിലക്കയറ്റത്തിൽ പ്രതിഷേധം സംഘടിപ്പിക്കും: എ വിജയരാഘവൻ

November 11, 2021
Google News 2 minutes Read

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സംഘപരിവാർ ശൈലിയാണെന്നും എ വിജയരാഘവൻ ആരോപിച്ചു.

മരം മുറിക്കൽ വിവാദത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റേത് വ്യക്തമായ നിലപാടാണെന്നും വ്യക്തമാക്കി.

Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്; പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി

പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം. പിണറായി സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മാത്രമല്ല വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ ഈ മാസം 16 ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights : statewide protest against inflation -CPI(M) A. Vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here