Advertisement

‘ന്യൂസീലൻഡിനെതിരായ ടീമിൽ നിന്ന് രാഹുൽ ചഹാറിനെ തഴഞ്ഞതെന്തിന്?’; ചോദ്യവുമായി സുനിൽ ഗവാസ്കർ

November 11, 2021
Google News 2 minutes Read
sunil gavaskar rahul chahar

ന്യൂസീലൻഡിനെതിരായ ടീമിൽ നിന്ന് രാഹുൽ ചഹാറിനെ തഴഞ്ഞതെന്തിനെന്ന ചോദ്യവുമായി ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. ടീമിൽ നിന്ന് ഒഴിവാക്കാൻ മാത്രം താൻ എന്ത് തെറ്റ് ചെയ്തു എന്ന് ചിന്തിച്ച് ചഹാർ അത്ഭുതപ്പെടുകയാവും. ഇതിനുള്ള കാരണം ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുമെന്ന് കരുതുന്നു എന്നും ഗവാസ്കർ പറഞ്ഞു. (sunil gavaskar rahul chahar)

“ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള മികവ് ചഹാറിനുണ്ടായിരുന്നു. ഒരു കളി കളിച്ചു. ഓവറിൽ 7.5 റൺസ് വച്ച് വിട്ടുനൽകി. ടീമിൽ നിന്ന് ഒഴിവാക്കാൻ മാത്രം താൻ എന്ത് തെറ്റ് ചെയ്തു എന്ന് ചിന്തിച്ച് ചഹാർ അത്ഭുതപ്പെടുകയാവും. ടീമിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം സെലക്ഷൻ കമ്മറ്റി അദ്ദേഹത്തെ അറിയിക്കുമെന്ന് ഞാൻ കരുതുന്നു. വരുൺ ചക്രവർത്തിയെ ഒഴിവാക്കാനുള്ള കാരണവും അറിയിക്കണം. പരുക്കാണെങ്കിൽ വേണ്ട. അങ്ങനെയല്ലെങ്കിൽ അദ്ദേഹത്തെ കാരണം അറിയിക്കണം. കാരണം അറിഞ്ഞാൽ തിരികെ പോയി അവർക്ക് ശക്തരായി തിരികെയെത്താം.”- ഗവാസ്കർ പറഞ്ഞു.

Read Also : പൂജാരയെയും രഹാനെയെയും ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുന്നു; രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ?

നമീബിയക്കെതിരെ മാത്രമാണ് ചഹാർ ലോകകപ്പിൽ കളിച്ചത്. മത്സരത്തിൽ താരം നാല് ഓവറിൽ 30 റൺസ് വഴങ്ങിയിരുന്നു. വരുൺ ചക്രവർത്തി 3 മത്സരങ്ങളിൽ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാൻ കഴിഞ്ഞില്ല.

ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.

വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഈ ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.

Story Highlights : sunil gavaskar support rahul chahar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here