പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ.എ.എം മൈക്കിൾ അന്തരിച്ചു

പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ.എ.എം മൈക്കിൾ അന്തരിച്ചു. 91 വയസായിരുന്നു. കൊച്ചി ഇടപ്പള്ളിയിൽ വച്ചായിരുന്നു അന്ത്യം.
കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറാണ്. കൂടാതെ വിവിധ വിദേശ സർവകാലാശാലകളിൽ അധ്യാപകനായും ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…
ജലവിഭവ വികസന, മാനേജ്‌മെന്റ് മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ് ഡോ. എ . എം. മൈക്കിൾ. കോട്ടയം പുഞ്ഞാർ പാതാമ്പുഴ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം.
Story Highlights : am Michael passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here