07
Dec 2021
Tuesday
Covid Updates

    ബാലുശേരി പീഡനം ;പ്രതി പിടിയിൽ

    കോഴിക്കോട് ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു.

    Read Also : ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡനത്തിനിരയാക്കി; പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്

    പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.

    Story Highlights : balussery rape case

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top