ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. ( bengal deep sea depression new )
കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടേക്കും.
Read Also : തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം
അതേസമയം, വടക്കൻ തമിഴ്‌നാടിന് മുകളിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു. ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ ശമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്.
Story Highlights : bengal deep sea depression new
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here