തമാശയ്ക്ക് ശേഷം ‘ഭീമന്റെ വഴി’യുമായി അഷ്റഫ് ഹംസ; ട്രെയിലർ പുറത്ത്

തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ അണിയിച്ചൊരുക്കുന്ന ‘ഭീമൻ്റെ വഴി’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. സൂര്യ ടിവിയുടെ യൂട്യൂബ് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം ഡിസംബർ മൂന്നിന് തീയറ്ററുകളിലെത്തും. (bheemante vazhi trailer out)
ഒരു വഴിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മുഴുനീള കോമഡി ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് അഷ്റഫ് ഹംസ. ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി.
സുരാജ് വെഞ്ഞാറമ്മൂട്, ഭഗത്, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍ ജിനോ, ബിനു പപ്പു, നസീർ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു.
Story Highlights : bheemante vazhi trailer out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here