Advertisement

കിഫ്ബിക്കെതിരായ സി.എ.ജി പരാമർശം; നിയമസഭ നേരത്തെ തന്നെ തളളിയതാണ്; ധനമന്ത്രി

November 12, 2021
Google News 1 minute Read
kn balagopal

കിഫ്ബിക്കെതിരായ സി.എ.ജി പരാമർശം നിയമസഭ നേരത്തെ തന്നെ തളളിയതാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പുതിയ പരാമർശത്തിൽ വീണ്ടും നടപടി വേണമെന്ന് തോന്നുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സി.എ.ജി മുൻനിലപാട് ആവർത്തിക്കുന്നത് അസാധാരണം.

സി.എ.ജി നിലപാടിൽ രാഷ്ട്രീയമുണ്ടോ എന്ന് പറയാനില്ല. ഒരിക്കൽ തളളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടെന്ന് ആർക്കും ഊഹിക്കാം. കിഫ്ബിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണം എന്ന നിർദേശം നിയമസഭാ തീരുമാനത്തിന് വിരുദ്ധം. നിയമം അനുസരിച്ചാണ് കിഫ്ബി പ്രവർത്തനമെന്നും ധനമന്ത്രി പറഞ്ഞു.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

സി.എ.ജിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. നിയമസഭ ചർച്ചചെയ്ത് തള്ളിയ ആക്ഷേപമാണ് ഉന്നയിച്ചത്. ബാധ്യതകൾ വരുന്ന നിർമാണം കിഫ്ബി ഏറ്റെടുക്കുന്നില്ല. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും സമാന രീതിയിൽ കടമെടുക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Story Highlights : kiifb-kn-balagopal-against-cag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here