മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചു; നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് 5 ലക്ഷം പിഴ

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് 5ലക്ഷം പിഴ ചുമത്തി പരിസ്ഥിതി മന്ത്രാലയം. കിഴക്കന്‍ ഡല്‍ഹിയില്‍ എന്‍ബിസിസിയുടെ കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
ദീപാവലിക്കുശേഷം ഡല്‍ഹിയില്‍ വര്‍ധിച്ച വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയം ഡിസംബര്‍ 12 വരെ പ്രത്യേക പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് നടപടിയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. 2500 കെട്ടിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പരിശോധന നടത്തുകയും 450 എണ്ണം പരിസ്ഥിതി മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. 1.3 കോടിയാണ് ഇവയ്ക്ക് പിഴ ഈടാക്കിയത്.
ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നെല്‍പ്പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് കാരണമാണ് വായു മലിനീകരണം രൂക്ഷമാകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 45,000 ഇടങ്ങളിലാണ് ഇത്തരത്തില്‍ വൈക്കോല്‍ കത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും മുന്നറിയിപ്പുനല്‍കി
Read Also : ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി
ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക ഉയര്‍ന്നുതന്നെയാണ്.
Story Highlights : Violating Dust Control Norms, delhi air pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here