Advertisement

അമരാവതിയിൽ 4 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു; ഇന്റർനെറ്റിനും വിലക്ക്

November 13, 2021
2 minutes Read
Internet Shut Curfew Amravati

മഹാരാഷ്ട്രയിലെ അമരാവതിയിൽ 4 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. ഒരു ബന്ദിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളെ തുടർന്നാണ് കർഫ്യൂ. നഗരത്തിലെ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. ത്രിപുരയിൽ ഈയിടെയുണ്ടായ വംശീയാതിക്രമങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ കഴിഞ്ഞ ദിവസം റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ഇന്ന് ബിജെപി ബന്ദ് നടത്തി. ഈ ബന്ദിനിടെയാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. (Internet Shut Curfew Amravati)

നഗരത്തിലെ ഇൻ്റർനെറ്റ് സേവനങ്ങൾ 3 ദിവസത്തേക്ക് വിലക്കിയിരിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് അക്രമം വർധിപ്പിക്കാതിരിക്കാനാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണൽ ആർതി സിംഗ് പറഞ്ഞു. നാല് ദിവസത്തെ കർഫ്യൂവിൽ വൈദ്യ സേവനങ്ങൾക്കായി മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.

Read Also : കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു: ബിജെപി

ഇന്ന് രാവിലെ നൂറ് കണക്കിനാളുകൾ ബിജെപി പതാകയുമായി പ്രതിഷേധ റാലി നടത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിനിടെ ചിലർ കടകൾക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് ഇവരെ തുരത്തിയത്. വെള്ളിയാഴ്ച മുസ്ലിം സംഘടനകൾ നടത്തിയ റാലിയിലും കല്ലേറുണ്ടായിരുന്നു. 20 പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു എന്ന് ബിജെപി പറഞ്ഞു.. ബിജെപി വക്താവ് സുധാൻശു ത്രിവേദിയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സുപ്രിംകോടതി വിധിയുടെ മുകളിൽ പോലും രാജ്യത്തെ വിവിധ ഇടങ്ങളിൽ ശരീഅത്ത് നിയമം നടപ്പാക്കിയിരുന്നു എന്നും ത്രിവേദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ അതിക്രമങ്ങളും ത്രിപുരയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ അക്രമങ്ങളും ഹിന്ദുത്വക്കെതിരെ കോൺഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ത്രിവേദി പറഞ്ഞു. മഹാരാഷ്ട്രയിൽ ഹിന്ദുത്വയെ അവഹേളിക്കാനും വർഗീയ ലഹള ഉണ്ടാക്കാനും തൻ്റെ പാർട്ടി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി പരിശീലനം നൽകുകയാണ്.

Stroy Highlights: Internet Shut Curfew Maharashtra Amravati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top