29
Nov 2021
Monday
Covid Updates

    ജെസിബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്; പുരസ്കാരത്തുക 25 ലക്ഷം രൂപ

    ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. ‘ഡൽഹി’ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

    ഫാത്തിമ ഇ വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. 

    Read Also : സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കൊവിഡ്; 23 മരണം; ടിപിആര്‍ 8.99%

    പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

    Stroy Highlights: jcb-literary-award-to-mukundan

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top