Advertisement

സറ്റയർ കോമഡിയുടെ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ബ്രില്ല്യൻസ്; ക.ക.ക ആസ്വാദനക്കുറിപ്പ്

November 13, 2021
Google News 2 minutes Read

ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണൻ എത്തിയിരിക്കുന്നത് മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സറ്റയർ കോമഡിയുമായാണ്. ലൗഡായാണ് കഥ പറച്ചിൽ. പക്ഷേ, ഉപരിപ്ലവമായ കഥ പറച്ചിലിനിടയിൽ സീനിലെ ചെറു വിവരണങ്ങൾ കൊണ്ട് പോത്തേട്ടൻ ബ്രില്ല്യൻസിനു ശേഷം രതീഷ് ബാലകൃഷ്ണൻ ബ്രില്ല്യൻസ് കൂടി ടേബിളിലെത്തുന്നുണ്ട്. ഓരോ സീനും ട്രീറ്റ് ചെയ്തിരിക്കുന്ന രീതി വളരെ ഗംഭീരമാണ്. പ്രോപ്പർട്ടികളിൽ പലതും പറയാത്ത പലതും പറയുന്നു. ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഷൈനിംഗ് എന്നിങ്ങനെ ചില ഫൺ റഫറൻസുകൾ സിനിമയിൽ കാണാം. മുൻപ് പറഞ്ഞതുപോലെ സറ്റയർ കോമഡിയുടെ ഏറെ ബ്രേവായ ഒരു അപ്രോച്ച്. (kanakam kaamini kalaham review)

ഹിൽടോപ്പ് ഹോട്ടലിൻ്റെ ആദ്യ കാഴ്ചയിൽ തന്നെ കെട്ടിടത്തിനു മുകളിൽ ഒരു കഴുകനുണ്ട്. അപ്പോൾ നമ്മൾ വിചാരിക്കും, ഇനിയിത് ഹൊറർ കോമഡിയാണോ എന്ന്. അല്ല, ഇത് കോമഡിയാണ്. മുഴുനീള കോമഡി. സറ്റയർ കോമഡിയാണ് പ്രധാനമായി സിനിമയെ നയിക്കുന്നതെങ്കിലും ബ്ലാക്ക് ഹ്യൂമറും ചിലപ്പോഴൊക്കെ സ്ലാപ്സ്റ്റിക്ക് കോമഡി പോലും സിനിമയിൽ കാണാം. നാടകം പോലെ ആരംഭിച്ച് നാടകം പോലെ പുരോഗമിച്ച് നാടകം പോലെ അവസാനിക്കുന്ന സിനിമ. മതം, റിലീജിയസ് ഫോബിയ, ആർത്തവം, സ്ത്രീ സ്വാതന്ത്ര്യം, ജാതി എന്നിങ്ങനെ മലയാള സിനിമ ഗൗരവമായി ചർച്ച ചെയ്ത പല വിഷയങ്ങളെയും സറ്റയറിക്കൽ ആംഗിളിൽ സിനിമ സമീപിക്കുന്നു.

ഹിൽടോപ്പ് ഹോട്ടലിൽ തന്നെയാണ് സിനിമയുടെ 80 ശതമാനവും സംഭവിക്കുന്നത്. അവിടെ വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ പർപ്പസുണ്ട്. ഗ്രേസ് ആൻ്റണിയുടെ ഹരിപ്രിയയും ജാഫർ ഇടുക്കിയുടെ സുരേന്ദ്രനും ഷോ സ്റ്റീലർമാരായെങ്കിലും വിനയ് ഫോർട്ടിൻ്റെ ജോബി, ജോയ് മാത്യുവിൻ്റെ ബാലചന്ദ്രൻ, സുധീഷിൻ്റെ ശിവകുമാർ, ശിവദാസ് കണ്ണൂരിൻ്റെ ചന്ദ്രചൂഡൻ, സുധീഷ് പരവൂരിൻ്റെ വിജൻ നായർ, രാജേഷ് മാധവൻ്റെ മനാഫ് ഖാൻ തുടങ്ങിയവരൊക്കെ സിനിമയുടെ മൂഡിലേക്ക് ഇഴുകിച്ചേർന്ന് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

സംഭാഷണങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. കൃത്യമായി പരുവപ്പെടുത്തിയെടുത്ത കുറിയ്ക്ക് കൊള്ളുന്ന സംഭാഷണങ്ങൾ സിനിമയുടെ ആസ്വാദനത്തെ ഏറെ സഹായിക്കുന്നുണ്ട്. ആർട്ട്, ബിജിഎം, ക്യാമറ, എഡിറ്റ് എന്നിങ്ങനെയുള്ള ടെക്നിക്കൽ വിഭാഗവും നന്നായി. പക്ഷേ, സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എല്ലാവരുടെയും കോപ്പയിലെ ചായ അല്ല ക.ക.ക. മലയാള സിനിമ അത്ര പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയിൽ കൈവച്ച് അത് വലിയ തെറ്റില്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് രതീഷ് രാമകൃഷ്ണൻ. (സോറി, ജാതി പറയാൻ ബുദ്ധിമുട്ടുണ്ട്)

Story Highlights : kanakam kaamini kalaham movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here