മിസ് കേരള വിജയികളുടെ അപകടമരണം; ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി

മിസ് കേരള വിജയികളുടെ അപകടമരണത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴി രേഖപ്പെടുത്തി. ഓഡി കാർ ചെയ്‌സ് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ മൊഴി നൽകി. മത്സരയോട്ടം നടന്നോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച അബ്ദുൾ റഹ്മാനെ കസ്റ്റഡിയിൽ ലഭിക്കും. ( miss kerala death driver statement )
അതേസമയം, പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്ട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.
Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.
Story Highlights : miss kerala death driver statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here