Advertisement

പ്രതിഷേധത്തിനിടെ മാസ്ക് ധരിച്ചില്ല; നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്

November 13, 2021
Google News 1 minute Read

നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്. കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസ് എടുത്തത്.

ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്കു നൽകിയ പരാതിയെ തുടർന്നാണു പൊലീസ് നടപടി.

Read Also : സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കൊവിഡ്; 23 മരണം; ടിപിആര്‍ 8.99%

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Stroy Highlights: police-case-against-actor-joju-george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here