Advertisement

മണിപ്പൂര്‍ ഭീകരാക്രമണം;ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പ്രതിരോധമന്ത്രി

November 13, 2021
Google News 7 minutes Read
rajnath singh

മണിപ്പൂരിലെ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ‘അഞ്ച് സൈനികരുടെ വിലപ്പെട്ട ജീവനും രണ്ട് കുടുംബാംഗങ്ങളെയും രാജ്യത്തിന് നഷ്ടമായിരിക്കുന്നു. ജീവന്‍ നഷ്ടമായവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ നീതിക്കുമുന്നില്‍ കൊണ്ടുവരും’. പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

അക്രമത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരണ്‍ സിംഗും രംഗത്തെത്തി. ‘കമാന്‍ഡിംഗ് ഓഫിസറുടെ വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അക്രമകാരികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്’. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Read Also : മണിപ്പൂരിൽ ഭീകരാക്രമണം; കമാന്‍ഡിംഗ് ഓഫിസറും കുടുംബവും കൊല്ലപ്പെട്ടു: നാല് സൈനികർക്ക് വീരമൃത്യു

ഇന്ന് രാവിലെ മണിപ്പൂരിലെ ചര്‍ചന്ദ് ജില്ലയില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. നാല് സൈനികര്‍ വീരമൃത്യു വരിച്ചു. അസം റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ മണിപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നാണ് പ്രാഥമിക ലഭിച്ച വിവരം.

Story Highlights : rajnath singh, manipur terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here