ഹാർദ്ദിക് പാണ്ഡ്യക്കെതിരെ പീഡന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ ഭാര്യ

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യക്കെതിരെ പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിൻ്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാർദ്ദിക്കിനൊപ്പം മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, ഐപിഎലിൻ്റെ മുൻ ചെയർമാൻ രാജീവ് ശുക്ല എന്നിവർക്കെതിരെയും ഭാട്ടിയുടെ ഭാര്യ റെഹ്‌നുമ പരാതി നൽകിയിട്ടുണ്ട്.
ഭർത്താവിൻ്റെ ബിസിനസ് പങ്കാളികളായും സമൂഹത്തിലെ മറ്റ് ഉന്നതരുമായും തന്നെ ഭാട്ടി ലൈംഗികബന്ധത്തിനു നിർബന്ധിച്ചതായി ഭാര്യ പരാതിയിൽ പറയുന്നു. ലൈംഗികബന്ധത്തിനു സമ്മതിച്ചില്ലെങ്കിൽ മക്കളെയടക്കം കൊല്ലുമെന്ന് ഭാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തിനു ശേഷം റിയാസ് തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ട്. മദ്യ ലഹരിയിലാണ് ഹാർക്കും രണ്ട് സുഹൃത്തുക്കളും ചേർന്ന് തന്നെ പീഡനത്തിന് ഇരയാക്കിയത്. 2016ൽ റിയാസിൽ നിന്ന് വേർപെട്ട് ഒറ്റക്ക് താമസിക്കാൻ തുടങ്ങിയെങ്കിലും 2019ൽ തന്നെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികബന്ധത്തിനു നിർബന്ധിച്ചു.
ഒന്നര മാസം മുൻപാണ് ഇവർ പരാതി നൽകിയത്. 2021 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ സംഭവം നടന്ന സ്ഥലമോ തീയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും പരാതിയുടെ സത്യാവസ്ഥ അറിയാനാണ് പൊലീസിൻ്റെ ശ്രമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, പൊലീസ് നടപടിയെടുക്കാൻ വിസമ്മതിക്കുകയാണെന്ന് റെഹനുമ പറയുന്നു.
Stroy Highlights: rape complaint against hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here