Advertisement

ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി; തെരച്ചില്‍ തുടരുന്നു

November 14, 2021
Google News 1 minute Read
child missing

തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്.

സംസ്ഥാനത്ത് മഴക്കെടുതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു. ഇതുവരെ വിവിധ ജില്ലകളിലായി 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1947 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഒരു മാസത്തിനിടെ മഴക്കെടുതിയില്‍ 382 വീടുകളാണ് തകര്‍ന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങള്‍ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നു. എല്ലാവരും പരമാവധി ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ,കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.

Stroy Highlights: child missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here