Advertisement

പ്ലസ്ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

November 14, 2021
Google News 1 minute Read

കോയമ്പത്തൂരിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതോടെ പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുക്കാതിരുന്ന സ്‌കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

അതേസമയം വിദ്യാർത്ഥിനിയുടെ മൃതദേഹം 12 മണിക്ക് സംസ്കരിക്കും. പ്രിൻസിപ്പൽ അറസ്റ്റിലായതിന് ശേഷം മാത്രമേ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ.
പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Read Also : കോയമ്പത്തൂരിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രിൻസിപ്പലിനെതിരെ കേസെടുത്തു

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. വിവരം പുറത്തുവന്നതോടെ അധ്യാപകൻ്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങുകയായിരുന്നു.

Stroy Highlights: coimbatore girl suicide- principal arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here