കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം; പൊളിറ്റ് ബ്യൂറോ നിർദേശം

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചുവരുന്നതിലും സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ നിർദേശം. കോടിയേരി ബാലകൃഷ്ണൻ നേതൃസ്ഥാനത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കെയാണ് പി.ബി തീരുമാനം.
കർഷക വിഷയം ഉയർത്തി ബിജെപിയെ നേരിടാനും പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായി. ബിജെപിയെ നേരിടുമ്പോൾ മതേതര വോട്ടുകൾ ഭിന്നിച്ചുപൊകാതെ ശ്രദ്ധിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. തൊഴിലാളി -കർഷക ഐക്യത്തിലൂടെ ബിജെപിക്ക് ബദൽ ഉയർത്താനാണ് സിപിഐഎം തീരുമാനം.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതിൽ സംസ്ഥാനങ്ങളോട് തീരുമാനമെടുക്കാനും സിഐപിഎം പൊളിറ്റ് ബ്യൂറോ നിർദേശം.അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് പൊളിറ്റ്ബ്യൂറോ നിലപാട്.
Stroy Highlights: cpim-polit-buro-on-kodiyeri-leadership-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here