Advertisement

മഴക്കെടുതി: തിരുവനന്തപുരത്ത് 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

November 14, 2021
Google News 0 minutes Read

തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് നെയ്യാറ്റിൻകര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേർ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നു.

തിരുവനന്തപുരം താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളിൽ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതം പ്രവർത്തനം തുടങ്ങി.

നെടുമങ്ങാട് താലൂക്കിൽ 17 കുടുംബങ്ങളിലെ 51 പേർ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിൽ നിന്നായി 71 പേരും ചിറയിൻകീഴ് താലൂക്കിൽ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here