Advertisement

ജോജു വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് നിന്നിട്ടില്ല ; ഓ ടി ടി റിലീസിംഗ് ഗുണം ചെയ്യും; ബി ഉണ്ണികൃഷ്ണൻ

November 14, 2021
Google News 2 minutes Read

ഓ ടി ടി പ്ലാറ്റ് ഫോമിൽ മലയാളം സിനിമകൾ റിലീസ് ചെയ്യുന്നത് സ്വാഗതം ചെയ്‌ത്‌ ഫെഫ്‌ക. സിനിമ മേഖലയിലെ ഒട്ടേറെ പേർക്ക് തൊഴിൽ ഉറപ്പാക്കാൻ ഓ ടി ടി റിലീസിംഗ് സഹായിക്കും.കൊവിഡിന് ശേഷം മലയാള സിനിമ വീണ്ടും കൂടുതൽ സജീവമായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ജോജു വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് നിന്നിട്ടില്ല. ബി ഉണ്ണിക്കൃഷ്ണനെതിരെ പ്രതിഷേധം ഉയർന്നതിൽ ഫെഫ്ക പ്രമേയം പാസ്സാക്കി.

അതേസമയം ഇന്ധനവിലയ്‌ക്കെതിരേ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടൻ ജോജു ജോർജ്ജിന്റെ കാറു തകർത്ത സംഭവത്തിൽ ഒത്തുതീർപ്പ് അട്ടിമറിച്ചത് താനല്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. പ്രതിക്ഷ നേതാവ് വി.ഡി സതീശന് ഫെഫ്ക ഇതേ വിഷയത്തിൽ കത്തയച്ചു. സമവായ ചർച്ചകൾ അട്ടിമറിച്ചത് ബി.ഉണ്ണികൃഷ്ണനാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. തുടർന്നാണ് ഫെഫ്ക ഔദ്യോഗികമായി കത്തയച്ചത്.

Read Also : സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തം

സിനിമാ ലൊക്കേഷനുകളിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളിൽ ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ ലൊക്കേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ചിത്രത്തിൽ ജോജു ജോർജ്ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Stroy Highlights: ott platform- is good for- malayalam cinema- b unnikrishnan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here