നടി പൂനം പാണ്ഡെ അത്യാസന്ന നിലയിലെന്ന് വ്യാജ പ്രചാരണം [24 Fact Check]

നടി പൂനം പാണ്ഡെ അത്യാസന്ന നിലയിലെന്ന് വ്യാജ പ്രചാരണം. പൂനം പാണ്ഡെയെ ഗാർഹിക പീഡനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്. ( poonam pandey fake news )
തലയ്ക്കും മുഖത്തും പരുക്കുകൾ ഏറ്റെന്നും തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷനിൽ പറയുന്നു. പൂനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും ചിത്രത്തോടൊപ്പം നൽകുന്നു.
നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പൂനം പാണ്ഡെ അല്ല. 2018 സെപ്തംബർ 24ന് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ നിന്നും സ്‌ക്രീൻഷോർട് എടുത്ത ചിത്രങ്ങളാണ് തെറ്റായ വാർത്തയായി പ്രചരിക്കുന്നത്.
ചിത്രത്തിൽ കാണുന്നത് ആർഷി പാണ്ഡെയെന്ന യുവതിയാണ്. 2018 ഓഗസ്റ്റിൽ ഇവരുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ആർഷിയുടെ അമ്മ കൊല്ലപ്പെടുകയും ആർഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Stroy Highlights: poonam pandey fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here