കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല ഇന്ന് (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം. ( calicut university exams postponed )
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലളിലെ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്‌കൂളുകൾക്കാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് തിരുവനന്തപുരം കളക്ടർ അറിയിച്ചു.
Read Also : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി
കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. എന്നാൽ പ്രൊഫഷണൽ കോളജുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരള, എംജി, കെടിയു, കുഫോസ്, ആരോഗ്യ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിലെ പരീക്ഷയ്ക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Stroy Highlights: calicut university exams postponed