Advertisement

അമരാവാതിയിൽ കർഫ്യൂവിന് ഇളവ്

November 15, 2021
Google News 2 minutes Read
Curfew Amravati relaxed hours

മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ ഇളവ്. തിങ്കളാഴ്ച രണ്ട് മണിക്കൂർ നേരത്തേക്കാണ് പൊലീസ് കർഫ്യൂവിൽ ഇളവ് നൽകിയത്. മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അവശ്യ സാധനങ്ങൾ വാങ്ങാനൊന്നും സാധിക്കുന്നില്ലെന്ന് പ്രാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് മണിക്കൂർ നേരത്തെ കർഫ്യൂ ഇളവ് അനുവദിച്ചത്. (Curfew Amravati relaxed hours)

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയായിരുന്നു കർഫ്യൂ ഇളവ്. ഇന്ന് രാത്രി യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് അമരാവതി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഒരു ബന്ദിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളെ തുടർന്നാണ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ഇവിടെ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. ത്രിപുരയിൽ ഈയിടെയുണ്ടായ വംശീയാതിക്രമങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ശനിയാഴ്ച ബിജെപി ബന്ദ് നടത്തി. ഈ ബന്ദിനിടെയാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

Read Also : അമരാവതിയിൽ 4 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു; ഇന്റർനെറ്റിനും വിലക്ക്

നാല് ദിവസത്തെ കർഫ്യൂവിൽ വൈദ്യ സേവനങ്ങൾക്കായി മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല എന്നും നിർദ്ദേശമുണ്ട്.

ഇന്ന് രാവിലെ നൂറ് കണക്കിനാളുകൾ ബിജെപി പതാകയുമായി പ്രതിഷേധ റാലി നടത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിനിടെ ചിലർ കടകൾക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് ഇവരെ തുരത്തിയത്. വെള്ളിയാഴ്ച മുസ്ലിം സംഘടനകൾ നടത്തിയ റാലിയിലും കല്ലേറുണ്ടായിരുന്നു. 20 പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു എന്ന് ബിജെപി പറഞ്ഞു.. ബിജെപി വക്താവ് സുധാൻശു ത്രിവേദിയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സുപ്രിംകോടതി വിധിയുടെ മുകളിൽ പോലും രാജ്യത്തെ വിവിധ ഇടങ്ങളിൽ ശരീഅത്ത് നിയമം നടപ്പാക്കിയിരുന്നു എന്നും ത്രിവേദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ അതിക്രമങ്ങളും ത്രിപുരയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ അക്രമങ്ങളും ഹിന്ദുത്വക്കെതിരെ കോൺഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ത്രിവേദി പറഞ്ഞു. മഹാരാഷ്ട്രയിൽ ഹിന്ദുത്വയെ അവഹേളിക്കാനും വർഗീയ ലഹള ഉണ്ടാക്കാനും തൻ്റെ പാർട്ടി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി പരിശീലനം നൽകുകയാണ് എന്നും ത്രിവേദി ആരോപിച്ചു.

Stroy Highlights: Curfew Amravati relaxed two hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here