Advertisement

കോലിയുടെ റെസ്റ്റോറന്റിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് ആക്ഷേപം

November 15, 2021
Google News 4 minutes Read
Virat Kohli Restaurant Homophobia

ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറൻ്റിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. പൂനെയിലെ വൺ8.കമ്മ്യൂൺ എന്ന റെസ്റ്റോറൻ്റിനെതിരെയാണ് ലൈംഗിക ന്യൂനപക്ഷ സംഘടനയായ ‘യെസ്‌വീഎക്സിസ്റ്റ്ഇന്ത്യ’ രംഗത്തെത്തിയിരിക്കുന്നത്. പൂനെ, ഡെൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് കോലിക്ക് റെസ്റ്റോറൻ്റുകൾ ഉള്ളത്. (Virat Kohli Restaurant Homophobia)

“എൽജിബിടിക്യുഐഎപ്ലസ് ആളുകൾക്ക് വിരാട് കോലി നടത്തുന്ന റെസ്റ്റോറൻ്റിൽ പ്രവേശനം അനുവദിക്കുന്നില്ല. രണ്ട് ആഴ്ചകൾക്ക് മുൻപ് ഞങ്ങൾ അവർക്ക് മെസേജ് ചെയ്തിരുന്നു. പക്ഷേ, ഒരു മറുപടിയും ഉണ്ടായില്ല. ഞങ്ങൾ പൂനെ റെസ്റ്റോറൻ്റിൽ വിളിച്ചു. ഹെട്രോസെക്ഷ്വൽ ദമ്പതിമാർക്കും ജനന ലിംഗത്തിൽ (സിസ്ജെൻഡർ) തന്നെ ജീവിക്കുന്ന സ്ത്രീകൾക്കും മാത്രമേ പ്രവേശനമുള്ളൂ എന്ന് അവർ അറിയിച്ചു. സ്വവർഗ ദമ്പതിമാർക്കോ സ്വവർഗ പുരുഷന്മാർക്കോ പ്രവേശനമില്ല. ട്രാൻസ് വനിതകൾക്ക് വസ്ത്രധാരണം പരിഗണിച്ചേ പ്രവേശനം നൽകൂ. ഡൽഹി ബ്രാഞ്ച് മറുപടിയൊന്നും പറഞ്ഞില്ല. കൊൽക്കത്ത ബ്രാഞ്ചിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പ്രവേശിക്കാം. എന്നാൽ, സൊമാറ്റോ ബുക്കിംഗ് പേജിൽ പറയുന്നത് നേരെ തിരിച്ചാണ്.”- തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സംഘടന കുറിച്ചു.

Stroy Highlights: LGBTQIA+ Virat Kohli Restaurant Homophobia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here