Advertisement

ടി20 ലോകകപ്പ്; പ്ലെയർ ഓഫ് ദ ടൂർണമെന്റിനെതിരെ അക്തർ; വാർണറല്ല, ബാബറാണ് വരേണ്ടത്’

November 15, 2021
1 minute Read

ടി20 ലോകകപ്പ് ഡേവിഡ് വാർണറെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പാകിസ്താൻ മുൻതാരം ഷുഹൈബ് അക്തർ. ‘ടൂർണമെന്റിലെ താരമായി ബാബർ അസമിനെ കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ ഇത് ദൗർഭാഗ്യകരമായിപ്പോയി’-അക്തർ ട്വീറ്റ് ചെയ്തു.

ആറ് മത്സരങ്ങളിൽ നിന്ന് 303 റൺസാണ് പാകിസ്താൻ നായകന്‍ കൂടിയായ ബാബർ അസം നേടിയത്. ഈ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ബാബർ. 60റൺസ് ആവറേജിൽ ആറ് മത്സരങ്ങളിൽ നിന്നായിരുന്നു ബാബറിന്റെ നേട്ടം. ടൂർണമെന്റിന്റെ തുടക്കം മുതൽ ബാബർ മികച്ച ഫോമിലായിരുന്നു.നിലവിൽ ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിലും ബാബറാണ് ഒന്നാം സ്ഥാനത്ത് എന്നും അക്തർ പറഞ്ഞു.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എന്നാൽ ഫൈനലിലെ അർദ്ധ സെഞ്ച്വറിയുൾപ്പെടെ 289 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 48.16 ആയിരുന്നു വാര്‍ണറിന്റെ ആവറേജ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി 89,49,53 എന്നിങ്ങനെയായിരുന്നു വാർണറിന്റെ സ്‌കോറുകൾ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top