Advertisement

കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

November 15, 2021
Google News 1 minute Read
vd satheeshan

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ അടക്കം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2019-2020 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കിഫ്ബി വായ്പകളെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങളെ സിഎജി തള്ളിയത്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് കിഎഫ്ബി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് സര്‍ക്കാരിന് കടമെടുക്കാനുള്ള സംവിധാനമല്ല കിഎഫ്ബിയെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കിഎഫ്ബിയുടേത് ആന്യൂറ്റി മാതൃകയിലുള്ള തനത് സാമ്പത്തിക സംവിധാനമാണെന്നും കിഫ്ബി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read Also : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്; പൊതുകടം 32.07 % ആയി ഉയർന്നു


അതിനിടെ കിഫ്ബിക്കെതിരായ സി.എ.ജി പരാമര്‍ശം നിയമസഭ നേരത്തെ തന്നെ തളളിയതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും വ്യക്തമാക്കി. പുതിയ പരാമര്‍ശത്തില്‍ വീണ്ടും നടപടി വേണമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി, സി.എ.ജി മുന്‍നിലപാട് ആവര്‍ത്തിക്കുന്നത് അസാധാരണമെന്നും പ്രതികരിച്ചു.

Stroy Highlights: vd satheeshan, CAG report, kiifbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here