Advertisement

2024 ടി-20 ലോകകപ്പ് അമേരിക്കയിൽ നടക്കും; 2031 വരെ ഇന്ത്യക്ക് മൂന്ന് ഐസിസി ഇവന്റുകൾ

November 16, 2021
Google News 2 minutes Read
ICC tournament hosts confirmed

2024 മുതൽ 2031 വരെയുള്ള ഐസിസി ഇവൻ്റുകൾക്കുള്ള വേദികൾ പ്രഖ്യാപിച്ചു. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും. വെസ്റ്റ് ഇൻഡീസിനൊപ്പം സംയുക്ത വേദിയാണ് അമേരിക്ക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവൻ്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്. (ICC tournament hosts confirmed)

2031 വരെയുള്ള ഐസിസി ഇവൻ്റുകളിൽ ഇന്ത്യയ്ക്ക് മൂന്ന് ടൂർണമെൻ്റുകളുണ്ട്. 2026 ടി-20 ലോകകപ്പ്, 2029 ചാമ്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവൻ്റുകളാണ് ഇന്ത്യയിൽ നടക്കുക. 2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് പാകിസ്താൻ വേദിയാവും. 1996ലെ ലോകകപ്പിനു ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഐസിസി ഇവൻ്റാണ് ഇത്.

2026ലെ ടി-20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് നടത്തുക. 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ നമീബിയ ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പിന് വേദിയൊരുക്കും. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം സംയുക്തമായാണ് നമീബിയ വേദിയാവുക. 2028 ഒക്ടോബറിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ് രാജ്യങ്ങളിലായി ടി-20 ലോകകപ്പ് നടക്കും. 2030ൽ അയർലൻഡ്, സ്കോട്ട്‌ലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സംയുക്തമായി ടി-20 ലോകകപ്പിനു വേദിയൊരുക്കും. 2031 ഏകദിന ലോകകപ്പ് ഇന്ത്യയും ബംഗ്ലാദേശും ചേർന്ന് നടത്തും.

Stroy Highlights: 2024 – 2031 ICC Men tournament hosts confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here