Advertisement

ഗോവയിൽ ഈ മാസം 22 മുതൽ സ്കൂളുകൾ തുറക്കും

November 16, 2021
Google News 1 minute Read

ഗോവയിൽ ഈ മാസം 22 മുതൽ സ്കൂളുകൾ തുറക്കും. 1 മുതൽ 8 വരെയുള്ള ക്ലാസുകൾ തുറക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷനായ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. കൊവിഡ് സുരക്ഷാ മുൻകരുതലൊക്കെ പാലിച്ചാവും സ്കൂളുകൾ തുറക്കുക. ഗോവയിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു.

1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളോട് വിശദാംശങ്ങൾ ഹാജരാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കണം. അതിനനുസരിച്ച് വേണ്ട സൗകര്യങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തും.

Stroy Highlights: goa school opening november 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here