Advertisement

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

November 16, 2021
Google News 2 minutes Read

മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുൽ മജീദ്,ഷംസുദീൻ,ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം.

അസീബിനെ തട്ടികൊണ്ട് പോയി മർദിച്ചതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു . ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് അസീബ് വ്യക്തമാക്കിയിരുന്നു.

Read Also : വിവാഹമോചനത്തിന് വഴങ്ങിയില്ല; മലപ്പുറത്ത് നവവരന് ക്രൂര മർദനം

Stroy Highlights: husband attacked by wifes family-Six people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here