കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം; രഥസംഗമം ഒഴിവാക്കി

കല്‍പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് നാല് അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. സാധാരണ രഥപ്രയാണത്തിന്റെ മൂന്നാംനാള്‍ ദേവരഥസംഗമം വൈകിട്ട് നടക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.
കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നൂറുപേര്‍ക്ക് കെട്ടിടത്തിനകത്തും പുറത്ത് 200 പേര്‍ക്കുമാണ് പ്രവേശനാനുമതി. നാളെ രഥോത്സവത്തിന് കൊടിയിറങ്ങും.
Read Also : കല്‍പാത്തി രഥോത്സവം നടത്താന്‍ അനുമതി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
പുറമേനിന്നുള്ളവര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്ത കല്‍പാത്തിയിലെ ആളുകള്‍ക്കുമാത്രമാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ാെകവിഡ് കാരണം 2019, 20 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു.
Stroy Highlights: kalpathi ratholsavam 2021, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here