Advertisement

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

November 16, 2021
Google News 0 minutes Read

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

യു.ഡി.എഫിനെയും സ്വന്തം പിതാവ് കെ എം മാണിയെയും വഞ്ചിച്ചയാളാണ് ജോസ് കെ മാണി. സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎൽഎമാരായ എ പി അനിൽകുമാർ, എം വിൻസെന്റ്, പി ഉബൈദുള്ള, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here