Advertisement

പ്രണവ് മോഹൻലാൽ നായകനാകുന്ന’ഹൃദയം’; ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ

November 17, 2021
Google News 2 minutes Read

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിൻറെ ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ. മോഹൻലാൽ തന്റെ ഫേസ്‍ബുക്കിലൂടെ ടീസർ ലോഞ്ച് ചെയ്‍തത്. നേരത്തെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രണവിൻറെയും ദർശന രാജേന്ദ്രൻറെയും കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ടീസറിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.

ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ മറ്റൊരു ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുൾ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.

മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനർ ആയിരുന്ന മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആൻറണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ.

Story Highlights: Hridhyam-teaser-launched-by-mohanlal-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here