പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ ‘മരക്കാർ ടാറ്റൂ’

വെള്ളിത്തിരയിലൂടെ വിസ്മയിപ്പിച്ച മോഹൻലാൽ എന്ന നടൻ കാസർഗോഡ് സ്വദേശി കുൽദീപ് കൃഷ്ണയുടെ നെഞ്ചിൽ കുടിയേറിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴിതാ ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ പുറത്തിറങ്ങാനിരിക്കെ തന്റെ ആരാധനാപാത്രത്തിന്റെ മുഖം മറ്റൊരു ലാലേട്ടൻ ഫാന് പച്ചകുത്തി നൽകിയതിന്റെ സന്തോഷത്തിലാണ് കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ടാറ്റു സ്ഥാപനം നടത്തുന്ന കുൽദീപ്.
മരക്കാറിലെ ലാലേട്ടനെ പച്ചകുത്തണമെന്ന ആഗ്രഹം കാസർഗോട്ടെ മോഹൻലാൽ ഫാൻസിനെ അറിയിക്കേണ്ട താമസം, പ്രദേശത്തെ കട്ട ലാൽ ഫാനായ മിഥുൻ കൊച്ചിയിലെക്ക് പറന്നെത്തി. പിന്നെ നീണ്ട പത്ത് മണിക്കൂറെടുത്ത് വരയ്ക്കാനും ഷെയ്ഡിങ്ങിനുമായി ആറ് സൂചികൾ മാറ്റി മാറ്റി ഉപയോഗിച്ച് ഹൃദയത്തിൽ പതിഞ്ഞ ആ രൂപം കൈത്തണ്ടയിലാക്കി. 50,000 രൂപ വരുന്ന ഈ ടാറ്റൂ തികച്ചും സൗജന്യമായാണ് കുൽദീപ് ചെയ്ത് നൽകിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീയറ്ററിലേക്ക് ഒരു ലാലേട്ടൻ ചിത്രമെത്തുമ്പോൾ അത്രയേറെ ആവേശത്തിലാണ് ഈ ചെറുപ്പക്കാർ. ഇനിയും ലാലേട്ടന്റെ അടിപൊളി ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തട്ടെയെന്നും അതിൽ നിന്നുള്ള ചിത്രങ്ങൾ ഫാൻസുകാർക്് സമ്മാനമായി നൽകുമെന്നും കുൽദീപ് പറയുന്നു.
Story Highlights: mohan lal tattoo marakkar movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here