Advertisement

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

November 17, 2021
Google News 1 minute Read
mullaperiyar water level approaches 141

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്.

2,300 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളം. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഒന്നാണ്. സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്. ജലനിരപ്പ് 141 അടി പിന്നിട്ടാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.

Read Also : നീരൊഴുക്ക് കുറഞ്ഞു: ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

ഇന്നലെ ഡാമിലെ ജലനിരപ്പിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ വൈകീട്ടോടെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.

Stroy Highlights: mullaperiyar water level approaches 141

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here