Advertisement

ഓൾറൗണ്ടർ ആയിട്ടും വെങ്കടേഷ് അയ്യർക്ക് പന്ത് നൽകിയില്ല; ക്യാപ്റ്റൻസിയുടെ പിഴവെന്ന് ആകാശ് ചോപ്ര

November 18, 2021
Google News 2 minutes Read
Rohit Error Venkatesh Iyer

ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഓൾറൗണ്ടർ വെങ്കടേഷ് അയ്യർക്ക് പന്ത് നൽകാത്തത് ക്യാപ്റ്റൻസിയിലെ പിഴവെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ആയാണ് വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയതെന്നും എന്നിട്ടും താരത്തിന് പന്തെറിയാൻ അവസരം നൽകിയില്ലെന്നും ചോപ്ര പറഞ്ഞു. (Rohit Error Venkatesh Iyer)

“ഇന്ത്യൻ ടീം പറഞ്ഞത്, അവർക്ക് ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറെ വേണമെന്നാണ്. അതുകൊണ്ട് അവർ വെങ്കടേഷ് അയ്യരെ ആറാം നമ്പറിൽ കളിപ്പിച്ചു. പക്ഷേ, അയാൾക്ക് പന്തെറിയാൻ അവസരം നൽകിയില്ല. രോഹിത് ശർമ്മയിൽ നിന്ന് സംഭവിച്ച വളരെ വിരളമായ ഒരു പിഴവായിരുന്നു ഇത് എന്ന് ഞാൻ പറയും. സാധാരണയിൽ രോഹിതിൻ്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണ്. വെങ്കടേഷിനെക്കൊണ്ട് പന്തെറിയിക്കാമായിരുന്നു. എതി ടീം ബുദ്ധിമുട്ടിയ ആദ്യ പകുതിയിൽ അയാൾക്ക് പന്ത് നൽകാമായിരുന്നു. സിറാജും ചഹാറും അത്ര മികച്ച രീതിയിൽ പന്തെറിയാതിരുന്നതിനാൽ വെങ്കടേഷിനെക്കൊണ്ട് ഒന്നോ രണ്ടോ ഓവർ എറിയിക്കാൻ കഴിഞ്ഞേനെ.”- ആകാശ് ചോപ്ര പറഞ്ഞു.

Read Also : മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ചു’; ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം

ഇന്നലെ അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചു. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്ന് ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് കളിക്കുക. രണ്ടാം ടി-20 നാളെ റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടക്കും. 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മൂന്നാം മത്സരം.

Story Highlights: Aakash Chopra Rohit Sharma Error Venkatesh Iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here