Advertisement

ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നു; വിശദീകരണവുമായി തമിഴ്നാട്

November 18, 2021
Google News 2 minutes Read

ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്. കേരള ജലവിഭവ വകുപ്പിന്ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.

Read Also : മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നു; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: aliyar dam opened without warning-Tamil nadu response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here