ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷം, സമരം തുടരുമെന്ന് അനുപമ

ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. ഒരുപാട് നാളായി കാത്തിരിക്കുന്ന കാര്യമെന്ന് അനുപമ പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഉദേശിക്കുന്നില്ല. ആരോപണവിധേയർക്കെതിരെ നടപടി വേണം. കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടരുന്നു.
ഈ ഘട്ടത്തിലാണ് CWC പുതിയ ഉത്തരവ് ശിശുക്ഷേമ സമിതിക്ക് നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിൽ എത്തിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതോടൊപ്പം കേരളത്തിൽ എത്തിച്ച് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കും. രാവിലെ 11 മണിക്ക് ഉത്തരവ് അനുപമയ്‌ക്ക് കൈമാറും.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
അതേസമയം, കേസിൽ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് അനുപമ നൽകിയിരിക്കുന്ന കേസ്.കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Story Highlights: anupama-will-continue-her-strike-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here