മധ്യപ്രദേശിൽ നവജാത ശിശുവിന്റെ മൃതദേഹം നായ ഭക്ഷിച്ചു; 2 വർഷത്തിനിടെയുള്ള നാലാം സംഭവം

മധ്യപ്രദേശിലെ അശോക്‌നഗറിൽ തെരുവ് നായ നവജാത ശിശുവിന്റെ മൃതദേഹം ഭക്ഷിച്ചു. അശോക് നഗർ ജില്ലാ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുവിന്റെ ശരീരവുമായി നായയെ കണ്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
തങ്ങൾ രാവിലെയാണ് വിവരം അറിഞ്ഞതെന്നും മൃതദേഹ അവശിഷ്ട്ടങ്ങൾ പോസ്റ്റ്‌മോർട്ടം മുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സിവിൽ സർജൻ ഡോ.ഡി കെ ഭാർഗവ പറഞ്ഞു. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ നവജാത ശിശുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കാത്തതും, അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആശുപത്രിക്ക് പുറത്ത് സമാനമായ സംഭവം നടന്നിരുന്നു. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ സംഭവമാണെന്ന് നാട്ടുകാർ ആരോപിച്ചു.
ദിവസവും നാനൂറോളം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ട്. ആശുപത്രിയിൽ 24 അംഗീകൃത ഡോക്ടർമാരുടെ തസ്തികകളുള്ളതിൽ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 49 വാർഡ് അംഗങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും അനുമതിയുണ്ട്. എന്നാൽ നിലവിൽ ഇതിൽ 31 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here