Advertisement

കെ-സ്വിഫ്റ്റ് ജനറൽ മാനേജർക്ക് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകി; വിവാദം

November 18, 2021
Google News 1 minute Read

കെഎസ്ആർടിസിയിൽ പുതിയ വിവാദം. കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രന് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകിയതാണ് വിവാദമായിരിക്കുന്നത്. കെ-സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ നിയമനം. കെവി രാജേന്ദ്രന് അധിക ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

കെഎസ്ആർടിസിക്ക് കീഴിൽ ഒരു സ്വതന്ത്ര്യ കമ്പനി എന്ന നിലയിലാണ് കെ-സ്വിഫ്റ്റ് തുടങ്ങിയത്. കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനെ പ്രതികൂലിക്കുന്ന നിലപാടാണ് തൊഴിലാളി സംഘടനകൾ സ്വീകരിച്ചുപോന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും അവർ ഇങ്ങനെ നിലപാടെടുത്തു. കെ-സ്വിഫ്റ്റ് ഉടൻ ആരംഭിക്കരുതെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Story Highlights: k swift ksrtc controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here