Advertisement

മോഡലുകളുടെ അപകട മരണം; പൊലീസ് ചോദ്യംചെയ്യലിനിടെ ഭയപ്പെടുത്തിയെന്ന് ഹോട്ടൽ ജീവനക്കാർ കോടതിയിൽ

November 18, 2021
1 minute Read

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യംചെയ്യലിനിടെ ഭയപ്പെടുത്തിയെന്ന് ഹോട്ടൽ ജീവനക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾ ജാമ്യാപേക്ഷ നൽകി. പൊലീസ് കേസ് തിരക്കഥയെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കാർ ഓടിച്ച ഒന്നാം പ്രതി അബ്ദുൾ റഹ്മാനെ സഹായിക്കാനാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും ആരോപണം. കാര്‍ ഓടിച്ചയാളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. സൈജുവിനെ ഇനിയും പിടികൂടാനായില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

Read Also : മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, പ്രതിഷേധവുമായി നാട്ടുകാർ

നമ്പർ 18 ഹോട്ടലിൽ നിന്ന് അറസ്റ്റിലായ ജീവനക്കാരെ ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്. അഞ്ച് ജീവനക്കാരെയാണ് കോടതിയിൽ ഹാജരാക്കിയത്. മെഡിക്കൽ കോളജിൽ ചികിത്സയിലയിലുള്ള ഹോട്ടലുടമ റോയിയെ കോടതിയിൽ എത്തിച്ചില്ല. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജു കോടതിയിൽ പറഞ്ഞു.

ഷൈജുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലിസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം. മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനാണെന്ന് ഹോട്ടലുടമ റോയ് വയലാറ്റിൽ നേരത്തെ മൊഴി നൽകിയിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേൾക്കാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നുമായിരുന്നു മൊഴി. അതേസമയം മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി.ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

Story Highlights: models-accident-case-court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top