‘മിഥുന’ത്തിനുശേഷം പ്രിയദര്‍ശന്‍-ഉര്‍വശി കൂട്ടുകെട്ട് വീണ്ടും

‘മിഥുന’ത്തിനുശേഷം പ്രിയദര്‍ശന്‍-ഉര്‍വശി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. തമിഴ് ചിത്രമായ അപ്പാത്തയിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് സിനിമയിലേക്കെത്തുന്നത്. ഉര്‍വശിയുടെ 700-ാമത്തെ ചിത്രമാണ് ‘അപ്പാത്ത’.
അപ്പാത്തയുടെ ലൊക്കേഷനില്‍ നിന്ന് ഉര്‍വശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. 1993ല്‍ പുറത്തിറങ്ങിയ മിഥുനത്തിന് ശേഷം ആദ്യമായാണ് ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ചെത്തുന്നത്. മോഹന്‍ലാല്‍, ഉര്‍വശി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരനിരയാണ് മിഥുനത്തിലേത്.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ഡിസംബര്‍ 2ന് ചിത്രം തീയറ്ററുകളിലെത്തും. തമിഴില്‍ സൂരരൈപോട്ര്, മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്.
Story Highlights: priyadarshan movie appatha, urvasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here