Advertisement

‘കർഷകരോഷം’: ഇത് ജനങ്ങളുടെ ഉജ്വല വിജയമെന്ന് കോൺഗ്രസ്

November 19, 2021
Google News 1 minute Read

കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രത്തിന് മട്ട് മടക്കേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉജ്വലമായ ജനാധിപത്യ പ്രക്ഷോപത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.

കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. മോദി സർക്കാരിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളിൽ വിജയിച്ച ഏക സമരമാണിത്. 32 സംഘടനകളാണ് കർഷക സമരം മുന്നോട്ടു കൊണ്ടുപോയത്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്ക് എതിരായ കർഷകരുടെ വിജയത്തിന് രാഹുല്‍ അഭിനന്ദനം അറിയിച്ചു. അന്നദാതാക്കളുടെ സത്യഗ്രഹത്തിന് മുന്നിൽ കേന്ദ്രത്തിന്‍റെ അഹങ്കാരത്തിന് തല കുനിക്കേണ്ടി വന്നെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും അതില്‍ കര്‍ഷകരും മഹിളകളും യുവാക്കളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: congress-on-farm-laws-climbdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here