Advertisement

ഇന്ത്യയിൽ ഒരു നിയമം റദ്ദാക്കുന്നത് എങ്ങനെ? പ്രധാനമന്ത്രി പിൻവലിക്കുന്ന നിയമങ്ങൾ ഏത്?

November 19, 2021
Google News 1 minute Read

വിവാദമായ 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ ഒടുവിൽ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വരുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകി.

ഇന്ത്യയിൽ ഒരു നിയമം അസാധുവാക്കുന്നത് എങ്ങനെയാണ്?
ഭരണഘടനയുടെ 245-ാം അനുച്ഛേദം പാർലമെന്റിന് ഏത് നിയമവും നടപ്പിലാക്കാനും റദ്ദാക്കാനും അധികാരം നൽകുന്നു. ലോക്‌സഭാ സെക്രട്ടേറിയറ്റ് കുറിപ്പ് അനുസരിച്ച് നിയമം നിർമ്മിക്കാൻ നിയമസഭയ്ക്ക് അധികാരമുള്ളതുപോലെ തന്നെ അസാധുവാക്കാനും അധികാരമുണ്ട്.

നിയമനിർമ്മാണ സഭയുടെ ഫലപ്രാപ്തി നിലവിലുള്ള നിയമം അസാധുവാക്കാനുള്ള അധികാരത്തെ ആശ്രയിച്ചിരിക്കുന്നു. തൽഫലമായി, മുൻ നിയമങ്ങൾ റദ്ദാക്കാനുള്ള അധികാരം ഏതെങ്കിലും ഭരണഘടനാപരമായ വിലക്കുകളാൽ തടയപ്പെടുന്നില്ല. ചുരുക്കത്തിൽ ഒരു നിയമത്തിനും അസാധുവാക്കലിനെതിരെ സ്വയം സുരക്ഷിതമാക്കാൻ കഴിയില്ല.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കേണ്ടിവരുമെന്ന് ഭരണഘടനയും നിയമ വിദഗ്ധരും പറയുന്നു. കൂടാതെ നിയമങ്ങൾ റദ്ദാക്കാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ കൂടി പരാമർശിക്കണം. റദ്ദാക്കൽ ബിൽ പാസാകുമ്പോൾ അതും ഒരു നിയമമാണെന്ന് ജസ്റ്റിസ് മൽഹോത്ര നിരീക്ഷിച്ചു.

മൂന്ന് കാർഷിക നിയമങ്ങൾ നടപ്പിലാക്കിയിട്ടില്ല എങ്കിലും അവ പാർലമെന്റ് പാസാക്കിയ നിയമങ്ങളാണെന്ന വസ്തുത നിലനിൽക്കുന്നു. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പാർലമെന്റിന് മാത്രമേ അവ റദ്ദാക്കാൻ കഴിയൂ എന്നും മൽഹോത്ര പറയുന്നു.

പ്രധാനമന്ത്രി പിൻവലിക്കുന്ന കാർഷിക നിയമങ്ങൾ എന്തൊക്കെ?
കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്. ഈ നിയമപ്രകാരം കാർഷികോത്പന്നങ്ങൾ ഇന്ത്യക്കകത്തും സംസ്ഥാനങ്ങൾക്കുള്ളിലും നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാനാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ എവിടെ നിന്നും സംഭരിക്കാം. ഇ-വിപണി വഴിയും സംഭരണവും കൈമാറ്റവും നടത്താം. സംസ്ഥാനങ്ങൾക്കാകട്ടെ ഫീസ് ഈടാക്കാൻ വകുപ്പുമില്ല.

കർഷക ശാക്തീകരണ സംരക്ഷണ നിയമമാണ് രണ്ടാമത്തേത്. വിളവിറക്കുന്നതിന് മുൻപേ കർഷകരുമായി വ്യാപാരികൾക്ക് കരാറുണ്ടാക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

അവശ്യവസ്തു നിയമഭേദതി നിയമാണ് മൂന്നാമത്തേത്. ഭക്ഷ്യസാധനങ്ങൾ, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും കമ്പനികൾക്കും ശേഖരിച്ചുവെക്കാൻ അധികാരം നൽകുന്നതാണ് ഈ ഈ നിയമം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here