ശ്രേയാംസ്‌കുമാര്‍ രാജിവച്ചില്ലെങ്കില്‍ നാളെ തീരുമാനം; ജെഡിഎസ് ലയന സാധ്യത തള്ളി ഷെയ്ഖ് പി ഹാരിസ്
എല്‍ജെഡി വിമത നേതാക്കള്‍ സിപിഐഎം നേതാക്കളെ കണ്ട് കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ അറിയിക്കുമെന്നും എംവി ശ്രേയാംസ്‌കുമാറിന് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നാളെ വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നും ഷേയ്ഖ് പി ഹാരിസും സുരേന്ദ്രന്‍ പിള്ളയും അറിയിച്ചു.
യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും ഇതംഗീകരിക്കണമെന്നും വി സുരേന്ദ്രന്‍പിള്ള വിഭാഗം പറഞ്ഞു. ജെഡിഎസുമായുള്ള ലയന സാധ്യത തള്ളിയ ഷെയ്ഖ് പി ഹാരിസ് ഇതുസംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചാരണമാണെന്നും വ്യക്തമാക്കി. ശ്രേയാംസ്‌കുമാര്‍ രാജിവച്ചില്ലെങ്കില്‍ തീരുമാനം നാളെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്‍ജെഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെ തീരുമാനം എല്‍ഡിഎഫ് കണ്‍വീനറിനെയും നേതാക്കളെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിലവിലുള്ള ആഭ്യന്തര വിഷയത്തെ സംബന്ധിച്ച് ശ്രേയാംസ്‌കുമാറിനയെും തീരുമാനം അറിയിച്ചിട്ടുണ്ട്. നാളെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ’. ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.
Read Also : എല്‍ജെഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ്‌കുമാര്‍ സ്ഥാനമൊഴിയണമെന്ന് വിമതവിഭാഗം
ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. നാളെ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്.
Story Highlights: LJD leaders met cpim, sheik p harris, LJD, mv sreyamskumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here