രക്തസാക്ഷികളായ ആ കര്‍ഷകരെ കുറിച്ചാണ് എന്റെ ചിന്ത; പഞ്ചാബില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിരോമണി അകാലിദള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ പഞ്ചാബില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി ശിരോമണി അകാലിദള്‍. ‘എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്തതിന് ജീവന്‍ നഷ്ടപ്പെട്ടത്. അവരുടെ രക്തസാക്ഷിത്വം രാജ്യം മുഴുവനും കണ്ടതാണ്. ഈ കറുത്ത നിയമങ്ങള്‍ നടപ്പാക്കാന്‍ ഒരിക്കലും കര്‍ഷകര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയോട് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്കുകളെല്ലാം സത്യമായിരിക്കുന്നു’. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന ഒറ്റവാക്കിലായിരുന്നു ശിരോമണി അകാലിദള്‍ നേതാവിന്റെ പ്രതികരണം. ‘പഞ്ചാബിലെ കര്‍ഷകരെ അഭിനന്ദിക്കുന്നു. പക്ഷേ എന്റെ ചിന്ത ആ 700 കര്‍ഷകരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരെയും ഓര്‍മിക്കുന്നു. ആ സംഭവം എന്നും ഈ സര്‍ക്കാരിന്റെ മുഖത്ത് ഒരു കറുത്ത പാടായി നിലനില്‍ക്കും.
കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
Read Also : കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
മണ്ഡികളെ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, ഇത് മനസ്സിലാക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ തയ്യാറായില്ല. അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം സംഘടിപ്പിച്ചു. സമരത്തെ ദീര്‍ഘമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താന്‍ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
#WATCH | Punjab: Shiromani Akali Dal chief Sukhbir Singh Badal denies possibilities of allying with BJP after the repeal of three #FarmLaws pic.twitter.com/qclGIEyNq9
— ANI (@ANI) November 19, 2021
Story Highlights: No Alliance With BJP, panjab, farmrs law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here