Advertisement

തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

November 19, 2021
Google News 2 minutes Read
pinarayi vijayan congratulates farmers

കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷത്തിലധികം നീണ്ട കർഷകരുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്നാലെയാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. (pinarayi vijayan congratulates farmers)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.

ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും.

Read Also : “സത്യാഗ്രഹത്തിലൂടെ ധാർഷ്ട്യത്തെ പരാജയപ്പെടുത്തി”: രാഹുൽ ഗാന്ധി

അതേസമയം, കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ. പാർലമെന്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങൾ മാറണം. പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരം വേണം. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ കിസാൻ മോർച്ച ഇന്ന് യോഗം ചേരും.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാർലമെൻറിൽ നിയമങ്ങൾ പിൻവലിച്ചശേഷമായിരിക്കും സമരം നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില കൂടാതെ മറ്റ് വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് രാകേഷ് ടിക്കയത് പറഞ്ഞു.

കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan congratulates farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here