Advertisement

‘പാർലമെന്റിലേക്കുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകും’ സമരം അവസാനിപ്പിക്കേണ്ടതില്ല; കർഷക സംഘടനകൾ

November 20, 2021
Google News 1 minute Read

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിൻറെ ഭാവി തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് കർഷക സംഘടനകൾ. മിനിമം താങ്ങുവിലയിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ സിംഗുവിൽ നടക്കും. സമരത്തിൽ രക്ത സാക്ഷികളായ കർഷകർക്ക് നീതി ലഭിക്കണമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പാർലമെന്റിലേക്കുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകും. മഹാ പഞ്ചായത്തുകളും റാലികളും തുടരുമെന്ന് ക്രാന്തികരി കിസാൻ യൂണിയൻ അറിയിച്ചു.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുകയെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ്ണ വിജയമാകണമെങ്കിൽ ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഇന്ന് പഞ്ചാബിലെ കർഷക സംഘടനകൾ യോഗം ചേരും. തുടർന്ന് നാളെ സിംഗുവിൽ ചേരുന്ന സംയുക്ത സംയുക്ത കിസാൻ മോർച്ച യോഗത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും.

ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : farmers-protest-will-continue-says-kissan union-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here