Advertisement

പമ്പ ഡാമിൽ റെഡ് അലേർട്ട്; ശബരിമല തീർത്ഥാടനത്തിന് ഇന്ന് നിരോധനം

November 20, 2021
Google News 1 minute Read

ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് ഇന്ന് നിരോധനം. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും പിന്നീട് ദർശനത്തിന് വഴി ഒരുക്കുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Read Also : ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലെ ജലനിരപ്പ് 2399.70 അടിയായി

Story Highlights: Sabarimala pilgrimage banned today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here