Advertisement

കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ട് കാണിച്ചില്ല; സമരം തുടരുമെന്നും അനുപമ

November 21, 2021
Google News 1 minute Read

കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്. നാളെയെങ്കിലും കുഞ്ഞിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമപ പറഞ്ഞു.

ഡി.എന്‍.എ പരിശോധന സംബന്ധിച്ച് ഇതുവരെ അറയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിക്കുന്നെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവരുന്നത് മാത്രം ആയിരുന്നില്ല തന്റെ ആവശ്യം. സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും അനുപമ പ്രതികരിച്ചു.

അതേസമയം അനുപമയുടേത് എന്ന് കരുതുന്ന കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. ആന്ധ്രയിൽ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. കുഞ്ഞിനെ കുന്നുകുഴി നിർമല ശിശുഭവനിലേക്ക് കൊണ്ടുപോയി. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡി.എൻ.എ പരിശോധനക്കുള്ള നടപടി ഉടൻ തുടങ്ങും.

ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി വിമാനം കയറിയത്. ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി. രാത്രിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്.

Story Highlights : anupama-response-after-child-came-to-kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here