27
Nov 2021
Saturday
Covid Updates

    ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി; സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് കെ സുരേന്ദ്രൻ

    ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി. ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള സന്ദിപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തള്ളിയത്. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് ബിജെപി നിലപാട്.

    പാർട്ടി ഭാരവാഹികളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി ചേർന്ന് പോകണമെന്ന് പി സുധീർ ചൂണ്ടിക്കാട്ടി. ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു.

    Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

    അതേസമയം ഹലാൽ വിവാദത്തിൽ ബിജെപി നിലപാട് തള്ളിയ പാർട്ടി വക്താവ് സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

    ‘ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.

    അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും’ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

    Story Highlights : bjp against-sandeep-warrier-halal-controversy-

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top